പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
ജെസ്സി സണ്ണി
പ്രസിഡൻ്റ്
എസ് എച്ച് കനകദാസ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
അനഘ എസ് എസ്
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ബാബു മണിയനാംകുന്നില്
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശാന്തിനി രാജുലാല്‍
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സ്നേഹജാ ഗ്ലോറി ജെ
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ജില്ല : കൊല്ലം ബ്ലോക്ക് : കൊട്ടാരക്കരവിസ്തീര്ണ്ണം : 17.24 ച.കി.മീവാര്‍ഡുകളുടെ എണ്ണം : 17ജനസംഖ്യ 22531പുരുഷന്മാര് 11050സ്ത്രീകള്‍ 11481ജനസാന്ദ്രത : 1307സ്ത്രീ : പുരുഷ അനുപാതം 1039ചെറുതും വലുതുമായ പല കുന്നുകളും അവയുടെ ചരിവുകളും താഴ്വരകളും സമതലങ്ങളും ഉള്‍പ്പെടുന്ന 17.24 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള ഭൂപ്രദേശമാണ് കൊല്ലം ജില്ലയിലെ എഴുകോണ്‍ ഗ്രാമപഞ്ചായത്ത്. എഴുന്ന് നില്ക്കുന്ന കുന്നുകളും അവയുടെ ചരിഞ്ഞ തടങ്ങളും പഴയ എഴുകോണ്‍ പകുതിയുടെ ഭൂപ്രകൃതിയാണ്. ബുദ്ധമതത്തിന് എഴുകോണില്‍ പ്രാചീനകാലത്ത് സ്വാധീനമുണ്ടായിരുന്നു. ഇടനാടിന്റെ തെക്കന്‍ മേഖലയില്‍പ്പെടുന്നതാണ് ഈ ഗ്രാമപഞ്ചായത്ത്. ജനസംഖ്യയില്‍ ഗണ്യമായ ഒരു ഭാഗം പട്ടികജാതിയില്‍പ്പെട്ടവരാണ്. പതിനൊന്ന് കോളനികള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പട്ടികജാതിക്കാരുടേതായിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് അംബേദ്ക്കര്‍ കോളനിയാണ്. സാക്ഷരതയില്‍ പഞ്ചായത്തിലെ ജനങ്ങള്‍ വളരെ മുന്നിലാണ്. 96% സാക്ഷരത കൈവരിച്ചിട്ടിച്ചുണ്ട്. ഇവിടുത്തെ കുന്നുകളില്‍ ഏറ്റവും വലുത് 106 മീറ്റര്‍...